Event

17
NOV

വൃശ്ചികമഹോത്സവം…..

12 DAYS Kattilmekkathile Temple

കടലും കായലും അതിരിടുന്ന കറുത്തപൊന്നിന്റെ (കരിമണ്ണ്) നാട്ടിലെ ഉത്സവം. അതാണ് കൊല്ലം കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തിലെ വൃശ്ചികമഹോത്സവം. വൃശ്ചികമാസം ഒന്നിന് കൊടിയേറി പന്ത്രണ്ടിന് ആറാട്ടോട് കൂടി സമാപിക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് കായല്‍ കടന്ന് കടലോരത്തെ ഈ ക്ഷേത്രഭൂമിയിലേക്ക് എത്തുന്നത്. ക്ഷേത്രമുറ്റത്ത് ഉയരുന്ന ആയിരത്തോളം കുടിലുകളില്‍ ഭജനം പാര്‍ക്കുന്ന ഭക്തരാല്‍ ക്ഷേത്രപരിസരം ഈ പന്ത്രണ്ട് ദിവസവും ജനസാഗരമാകുന്നു. കരുനാഗപ്പള്ളി താലൂക്കിലെ പൊന്മന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ പേരാലിന് ചുറ്റും മണി കെട്ടുന്നതാണ് പ്രധാന വഴിപാട്. ഉദ്ദിഷ്ടകാര്യസാധ്യത്തിന് ക്ഷേത്ര ആല്‍മരത്തിന് ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ആല്‍മരത്തില്‍ മണികെട്ടുന്നതിന് വേണ്ടി ആയിരക്കണക്കിന് ഭക്തരാണ്
ദിവസേന ഇവിടെ എത്തിച്ചേരുന്നത്.

View Location

Event Details


2019/11/17
5.00 am

വൃശ്ചികമഹോത്സവം

Live
X Get Bar